കേരള ക്ഷേത്ര വാദ്യകലാലോകത്തെ ഏറ്റവും വലിയ കമ്യൂണിറ്റി ആയി “ക്ഷേത്രമേളങ്ങൾ” ളെ വളർത്തിയതിന് എല്ലാ പ്രിയപ്പെട്ടവരോടുമുള്ള ഞങ്ങളുടെ സ്നേഹം ആദ്യം അറിയിക്കട്ടെ.
2012 ൽ “പഞ്ചാരിമേളം-പാണ്ടിമേളം-ചെമ്പട-പഞ്ചവാദ്യം” ഇങ്ങനെ ഒരു പേരിൽ ഫേസ്ബുക് പേജ് ആരംഭിക്കുമ്പോൾ ഇതുപോലൊരു വലിയ പിന്തുണയോ ഒന്നും നമ്മൾ പ്രതീക്ഷിച്ചിരുന്നില്ല.എന്നാൽ വളരെ പെട്ടെന്ന് തന്നെ എല്ലാ ഭാഗത്തുനിന്നും കലാകാരന്മാരുടെയും ആസ്വാദകരുടെയും വലിയ ഒരു പിന്തുണയും സഹകരണവും നമുക്ക് ലഭിക്കുകയുണ്ടായി.തുടർന്നങ്ങോട്ട് “ക്ഷേത്രമേളങ്ങൾ” എന്ന ഒരു ബ്രാൻഡിലേക്ക് നമ്മൾ വളരുകയായിരുന്നു.വളരെ അഭിമാനത്തോടെ പറയട്ടെ,അന്നുമുതൽ ഇന്നുവരെ ക്ഷേത്രവാദ്യമേഖലക്ക് വലിയ ഒരു മുതൽ കൂട്ടാവാൻ “ക്ഷേത്രമേളങ്ങൾ”ക്ക് കഴിഞ്ഞിട്ടുണ്ട് എന്ന വിശ്വാസമാണ് ഞങ്ങളെ മുന്നിലേക്ക് നയിക്കുന്നത്.കലാകാരന്മാരിൽ നിന്നും ആസ്വാദകരിൽ നിന്നും എല്ലാം “ക്ഷേത്രമേളങ്ങൾ” കിട്ടുന്ന പരിഗണനയും സ്നേഹവും ഒരു ടീം എന്ന നിലയിൽ ക്ഷേത്രവാദ്യമേഖലക്ക് വേണ്ടി കൂടുതൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കാൻ ഞങ്ങൾക്ക് പ്രേരകമാവുന്നു.2012 ൽ ഈ “ഞങ്ങൾ” കേവലം “മൂന്നാല് പേർ” മാത്രമായിരുന്നെങ്കിൽ ഇന്നത്,”ലക്ഷത്തോളം പേർ ചേർന്ന” “നമ്മൾ” ആയി മാറിയിരിക്കുന്നു.
ഇന്ന് നമുക്ക് ഫേസ്ബുക് പേജ് & ഗ്രൂപ്പ്,ഇൻസ്റ്റഗ്രാം,യൂട്യൂബ്,ട്വിറ്റർ,വാട്സ് ആപ്പ്,ടെലിഗ്രാം,ക്ലബ്ഹൌസ്,ജോഷ് തുടങ്ങിയ എല്ലാ സാമൂഹ്യ മാധ്യമങ്ങളിലും ക്ഷേത്രവാദ്യമേഖലക്ക് ഗുണകരമായ രീതിയിൽ പ്രവർത്തിക്കാൻ സാധിക്കുന്നതിലും വളരെ സന്തോഷം.(ഫേസ്ബുക് ൽ നമ്മുടെ പോസ്റ്റുകൾ കാണുവാനോ ഷെയർ ചെയ്യാനോ കഴിയുന്നില്ലെന്ന ഒരു പരാതി ചിലരൊക്കെ പറഞ്ഞിരുന്നു.ഇപ്പോഴും തൽസ്ഥിതിയിൽ തുടരുന്നവരുണ്ടെങ്കിൽ ദയവായി ഫേസ്ബുക് ലെ സെർച്ച് ബാർ ൽ പോയി “kshethramelangal” എന്ന് ടൈപ്പ് ചെയ്ത് പേജ് ഓപ്പൺ ചെയ്ത് അതിലെ “follow” ബട്ടണിൽ ക്ലിക്ക് ചെയ്ത് “See first” എന്ന ഓപ്ഷൻ ഇനേബിൾ ചെയ്തുവക്കുക.)
അതുപോലെ തന്നെ എല്ലാ വർഷവും എന്തെങ്കിലും പുതിയ ഒരു ഉദ്യമവുമായി ടീം ക്ഷേത്രമേളങ്ങൾ നമ്മളിലേക്ക് എത്താറുണ്ടല്ലോ.അതുകൊണ്ട് തന്നെ ഈ വർഷവും പുതിയ ഒരു ഉദ്യമവുമായി നമ്മൾ എത്തുകയാണ്.വാക്കുകളേക്കാൾ മൂർച്ചയേറിയ ആയുധം മറ്റൊന്നില്ലെന്നാണെല്ലോ.അതുകൊണ്ട് തന്നെ നമ്മുടെ വാദ്യലോകത്തെ വാർത്തകളും വിശേഷങ്ങളും ഒപ്പം കുറേ അറിവുകളും ചരിത്രങ്ങളും ഓർമ്മകളുമൊക്കെ പങ്കുവെക്കാൻ ആയി നമ്മളൊരു Blog ആരംഭിച്ചിരിക്കുന്ന വിവരം എല്ലാ പ്രിയപ്പെട്ടവരെയും അറിയിക്കട്ടെ !! കൊള്ളേണ്ടതിനെ കൊണ്ടും തള്ളേണ്ടതിനെ തള്ളിയും തന്നെയാണ് നമ്മൾ ഇത്രേം നാലും ഇവിടെ നിന്നത്. അതുകൊണ്ടുതന്നെ ആരോഗ്യകരമായ ചർച്ചകളും,അഭിപ്രായപ്രകടനങ്ങളും,വിമർശനങ്ങളും ഇവിടെ ഉന്നയിക്കപ്പെട്ടേക്കാം.
നമ്മുടെ എല്ലാ ഉദ്യമങ്ങൾക്കും ഊർജ്ജവും പ്രോത്സാഹനവും നൽകി ക്ഷേത്രവാദ്യകലയെ പരിപോഷിപ്പിക്കുന്ന എല്ലാ സുഹൃത്തുക്കളുടെയും സഹായ സഹകരണങ്ങൾ തുടർന്നും പ്രതീക്ഷിച്ചുകൊണ്ട് Kshethra Melangal Media എന്ന ഈ Blog ഒരു പുതുവത്സര സമ്മാനമായി സമർപ്പിക്കുകയാണ്.കൂടാതെ ഇവിടെ എഴുതുവാൻ താല്പര്യമുള്ളവർക്ക് അതിനുള്ള അവസരവും നമ്മൾ ഒരുക്കിത്തരുന്നതായിരിക്കും.
നന്ദി ❤️