മേള കുലപതിയും കേരള സർക്കാരിന്റെ പല്ലാവൂർ അപ്പു മാരാർ സ്മാരക പുരസ്കാര ജേതാവും മേള കലയുടെ പരമാചാര്യനുമായിരുന്ന ചക്കംകുളം അപ്പു മാരാരുടേയും പെരുവനത്ത് മാരാത്ത് വിശാക്ഷിമാരസ്യരുടേയും മകനായി 1964-ൽ ജനിച്ചു.
തന്റെ പതിനഞ്ചാം വയസ്സിൽ ചേർപ്പ് തിരുവള്ളക്കാവ് ശ്രീ ധർമ്മശാസ്ത ക്ഷേത്രത്തിൽ തായമ്പകയുടെ അരങ്ങേറ്റം കുറിച്ച മാരാരുടെ ഗുരുക്കന്മാർ കുമരപ്പുരം അപ്പു മാരാരും പല്ലാവൂർ കുഞ്ഞു കുട്ടൻമാരാരും ആണ്.അച്ഛന്റെയും അമ്മാവന്റെയും ഗുരുക്കന്മാരുടെയും ഒപ്പം നടന്നാണ് ശംഖുവിളി, പൂജക്കൊട്ട്, കേളി,വിള ക്കാചാരം, തിമിലപ്പാണി, മരപ്പാണി, പൂരം കൊട്ടിവെക്കൽ തുടങ്ങിയ ആചാരാനുഷ്ഠാനങ്ങൾ സ്വായത്തമാക്കിയത്.
പെരുവനം കെ ൽ സ് യു യു പ്പി സ്കൂളിലും പിന്നീട് സി ൻ ൻ ബോയ്സ് ഹൈ സ്കൂളിലുമായിരുന്നു പഠനം.അഞ്ചാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെയുള്ള പഠനകാലത്തു കലോത്സവത്തിൽ ജില്ലാത്തലത്തിലും സംസ്ഥാനതലത്തിലും ചെണ്ട മേളവും പഞ്ചവാദ്യവും അവതരിപ്പിച്ചു ഒന്നാം സ്ഥാനത്തിന് അർഹനായി.
പഞ്ചാരിമേളത്തിൽ സതീശൻ മാരാർ ആദ്യമായി പ്രമാണം വഹിക്കുന്നത് തൃശ്ശൂർ കാറളം കുമാരഞ്ചിറ ഭഗവതി ക്ഷേത്രത്തിലാണ്. പിന്നീട് കൈമുക്ക് വൈദിക ശ്രേഷ്ഠന്മാരുടെ ഉടമസ്ഥതയിലുള്ള വൈലൂർ ശിവക്ഷേത്രത്തിലും മേള പ്രമാണിയായി.അച്ഛന്റെയും അമ്മാവന്മാരുടെയും ഗുരുനാഥന്മാരുടെയും കൂടെ മേളങ്ങൾക്ക് പങ്കു എടുത്തു വന്ന മാരാർക്ക് 1999-ൽ പെരുവനം ആറാട്ടപ്പുഴ പൂരത്തിൽ പ്രധാന നേതൃത്വം വഹിക്കുന്ന ചാത്തകുടം ശാസ്ത്താവിന്റെ പഞ്ചാരി മേളത്തിന്റെ പ്രമാണം വഹിക്കാൻ കഴിഞ്ഞത് കലാജീവിതത്തിലെ പ്രധാന നാഴികക്കല്ലായി മാറി.അതിനു ശേഷം മറ്റു പല പ്രസിദ്ധ പൂരങ്ങളുടെയും പ്രമാണിയായി.
ചാത്തകുടം തിരുവാതിര പുറപ്പാടിനും, പെരുവനം നടവഴിയിലും, ആറാട്ടപ്പുഴയിലും പ്രമാണം വഹിച്ചു. തൃപ്പൂണിത്തറ, ഇരിഞ്ഞാലക്കുട ഉത്സവങ്ങൾ, തൊട്ടിപ്പാൾ കാർത്തിക പുറപ്പാട് പൂരം, തൃപ്രയാർ ഏകാദശി, ചിനക്കത്തൂർ പൂരം, മണ്ണാർക്കാട് പൂരം, പല്ലാവൂർ നവരാത്രി, ഏറ്റുമാനൂർ ക്ഷേത്രോത്സവം, കുമാരന്നെലൂർ തൃകാർത്തിക, മണ്ണാർശാല നാഗരാജാ ക്ഷേത്രം, ചക്കംകുളങ്ങര ഉത്സവം, മള്ളിയൂർ മഹാഗണപതി ക്ഷേത്രം, ആനന്ദപുരം മഹാവിഷ്ണു ക്ഷേത്രം, കരുവന്നൂർ വെട്ടുകുന്നത്കാവ് ഭരണി മഹോത്സാവം, തുടങ്ങിയ നിരവധി ക്ഷേത്ര സന്നിധികളിൽ സതീശൻ മാരാർ മേളപ്രമാണിയായി തുടർന്നു വരുന്നു.
സോപാന സംഗീതം, പഞ്ചാവാദ്യം, തായമ്പക എന്നിവയിലും അദ്ദേഹം പ്രശസ്തനാണ്.
പത്നി പണ്ടാരത്തിൽ മാരത്ത് ഇന്ദിരയും,മക്കൾ യുവ സംഗീത-വാദ്യ കലാപ്രതിഭകളായ യദു. സ് മാരാർ,മോഹൻ സ് മാരാർ എന്നിവരും ചേർന്നതാണ് സതീശൻ മാരാരുടെ കുടുംബം.
ഈ വാദ്യകലാ സപര്യയിൽ അനവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.അതിൽ ചിലത് മാത്രം ചുവടെ ചേർക്കുന്നു ;
- കൊച്ചിൻ ദേവസ്വം ബോർഡ് അവാർഡ്
- കേരള സംഗീത നാടക അക്കാദമി അവാർഡ് (2017)
- തൃപ്പൂണിത്തറ ശ്രീ പൂർണ്ണത്രയെശ്ശ വൃശ്ചികൊത്സവ സുവർണ്ണ പുരസ്കാരം (2017)
- കാലടി പഞ്ചവാദ്ധ്യ ആസ്വാദക സമിതി സുവർണ്ണ മുദ്ര
- ചേർപ്പ് തിരുവള്ളക്കാവ് ദേവസ്വം വക സുവർണ്ണ മുദ്ര
- തൃശ്ശൂർ പൂരം (ഇലഞ്ഞിതറ മേളം ) പാറമേക്കാവ് ദേവസ്വം വക സുവർണ്ണഹാരം
- മുംബൈ കേളിയുടെ അവാർഡ് ( കീർത്തി ശംഖു )
- ചേർപ്പ് സി എൻ എൻ കലാഗ്രാമം “പൈതൃകം ” 2009 പുരസ്കാരo
- ജന്മനാടിന്റെ സമ്മാനമായി ചേർപ്പ് മാനനീയം സംസ്കാരിക സദസ്സിൽ സിനിമ താരം ജനപ്രിയ നായകൻ ദിലീപ് മേളകലാനിധി സുവർണ്ണ പുരസ്കാരം നൽകി ആദരിച്ചു.
- പിടിക്ക പറമ്പ് ശ്രീ മഹാദേവ് ക്ഷേത്രം വക ” ശ്രീ മഹാദേവ് പുരസ്കാരം “
*പണ്ടാരത്തിൽ കുട്ടപ്പന്മാരാർ സ്മാരക പുരസ്കാരം തൃപ്രയാർ ക്ഷേത്ര വാദ്യ കലാ ആസ്വാദക സമിതി സമ്മാനിച്ചു.
- പള്ളിപ്പുറം തിരുവൈരാണിക്കുളം ശ്രീ മഹാദേവ ക്ഷേത്രം വക വാദ്യകലാചര്യൻ പുലിപ്ര ഗോവിന്ദമാരാർ സ്മാരക പുരസ്കാരം സമ്മാനിച്ചു.
- പോട്ട ശ്രീ ശാസ്ത്താംകുന്നു അയ്യപ്പ സ്വാമി ക്ഷേത്ര വക ശ്രീ ശാസ്ത കീർത്തി പുരസ്കാരം.
- വൈലൂർ ശിവക്ഷേത്രം വക പ്രഥമ ” വൈലൂരപ്പൻ ” സുവർണ്ണ പുരസ്കാരം
*” പഞ്ചമം “സദസ്സിൽ ബഹു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വാദ്യശ്രീ പതി എന്ന സുവർണ്ണ കീർത്തി മുദ്ര സമ്മാനിച്ചു.
✒️ : Rukhmani Menon https://www.instagram.com/rukhmani_rukhz/